മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 338-ാമത് ഓര്‍മ്മപ്പെരുന്നാള്‍ സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കും.സെപ്തംബര്‍ 24ന് രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന 8ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന,മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയ്ക്ക് അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രപ്പോലീത്ത കാര്‍മ്മികത്വം വഹിക്കും.11.30ന് പരിശുദ്ധ ബാവയുടെ പാദസ്പര്‍ശനത്തില്‍ അനുഗ്രഹിക്കപ്പെട്ട തലശേരിയിലെ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നിന്നും പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ച് വിവിധ ദേവാലയങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ആഘോഷമായി കൊണ്ടുവരുന്ന കൊടി ഉയര്‍ത്തലും നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.