ഒന്നര പതിറ്റാണ്ടിനു ശേഷം പള്ളിക്കല്‍-വെള്ളമുണ്ട-വാരാമ്പറ്റ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ബസ് റൂട്ട്

0

മാനന്തവാടി-വെള്ളമുണ്ട -വാരാമ്പറ്റ-പടിഞ്ഞാറത്തറ റൂട്ടില്‍ പുതിയ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഫ്‌ളാഗ് ഓഫ് ചെയ്തു.കോക്കടവ് ദീപ്തി ലൈബ്രറിക്ക് സമീപം നടന്ന ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്മിത ജോയ് അധ്യക്ഷയായിരുന്നു.മാനന്തവാടി പാണ്ടിക്കടവ് രണ്ടേ നാല്‍- പള്ളിക്കല്‍ -പാതിരിച്ചാല്‍ -വെള്ളമുണ്ട എച്ച്.എസ് മൊതക്കര -വാരാമ്പറ്റ -പന്തിപ്പൊയില്‍ -തെങ്ങുംമുണ്ട വഴിയാണ് കെ.എം.എസ് എന്ന പേരിലുള്ള ബസ് സര്‍വീസ്.ബ്ലോക്ക് മെമ്പര്‍ ബാലന്‍ വി.സിതറാം, മില്‍ ഡയറക്ടര്‍ കെ. പി ശശികുമാര്‍,ചാക്കോ നെല്ലിക്കാട്ടില്‍, ശ്രീദേവി എം, മനോജ്,എന്‍. കെ രാജീവ്, ബാലകൃഷ്ണന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍, ആലിസ്, ത്രേസ്യ, ബീന, രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.മിഠായിയും ലഡുവും മറ്റ് മധുരങ്ങളും വിതരണം ചെയ്തു നാട്ടുകാര്‍ ബസിനെ ഊഷ്മളമായി വരവേറ്റു.

രാവിലെ 7.15am മാനന്തവാടി,
പടിഞ്ഞാറത്തറ 8.25am,
മാനന്തവാടി      9.55 am,
പടിഞ്ഞാറത്തറ 11.32am,
മാനന്തവാടി       1pm,
പടിഞ്ഞാറത്തറ   2.25pm,
മാനന്തവാടി      5.5pm,
പടിഞ്ഞാറത്തറ   6.30 pm ഇങ്ങനെ മൊത്തം 8 ട്രിപ്പുകള്‍ ആണ് ഒരു ദിവസം ഉള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!