കോട്ടവയല്‍ റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടിയില്ല

0

കേണിച്ചിറ പൂതാടി റോഡ് തകര്‍ന്ന് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും റോഡ് ഗതാഗതയോഗ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധം.കേണിച്ചിറ മുതല്‍ പൂതാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജംഗ്ഷന്‍ വരെ റോഡ് ഗതാഗത യോഗ്യമാക്കിയെങ്കിലും പൂതാടി മുതല്‍ കോട്ടവയല്‍ വരദൂര്‍ വരെ ഒരു അറ്റകുറ്റ പണികളും നടത്തിയിട്ടില്ല. കാല്‍നടയാത്രക്ക് പോലും പറ്റാത്ത വിധമാണ് റോഡ് തകര്‍ന്ന് കിടക്കുന്നത്.

കേണിച്ചിറ പുതാടി റോഡ് തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡ് ഗതാഗതയോഗ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് .കേണിച്ചിറ മുതല്‍ പൂതാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജംഗ്ഷന്‍ വരെ
റോഡ് ഗതാഗത യോഗ്യമാക്കിയെങ്കിലും പൂതാടി മുതല്‍ കോട്ടവയല്‍ വരദൂര്‍ വരെ ഒരു അറ്റകുറ്റ പണികളും നടത്തിയിട്ടില്ല. കാല്‍നടയാത്രക്ക് പോലും പറ്റാത്ത വിധമാണ് റോഡ് തകര്‍ന്ന് കിടക്കുന്നത്. നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന ഈ റോഡിനോട് പഞ്ചായത്തും ,ജില്ലാ പഞ്ചായത്ത് അധികൃതരും കടുത്ത അവഗണനയാണ് കാണിക്കുന്നത്.സ്വകാര്യ ബസ്സുകള്‍ അടക്കം 100 കണക്കിന് വാഹനങ്ങളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട് .റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപെട്ട് പൂതാടി പ്രദേശത്തെ നാട്ടുകാര്‍ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും ഒരു നടപടിയും ഇത് വരെ ഉണ്ടായില്ല. കോട്ടവയല്‍ വരദൂര്‍ വരെ ടാറിങ്ങ് നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു എന്ന് പറയുമ്പോഴും .റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടുപോകുകയാണ് .സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ശക്തമായ സമരവുമായി രംഗത്ത് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!