അന്തരിച്ച സിപിഎം നേതാവ് പിവി ബാലചന്ദ്രന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് നാലിന് നരിക്കുണ്ടിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
അമ്പലവയല്‍ ഗവ. സ്‌കൂളില്‍ 12 മണിവരെ പൊതുദര്‍ശനം. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം വീട്ടില്‍ എത്തിക്കും. വൈകിട്ട് നാലുവരെയാണ് വീട്ടില്‍ പൊതുദര്‍ശനം.സംസ്‌കാരത്തിനുശേഷം അമ്പലവയല്‍ ടൗണില്‍ മൗന ജാഥയും സര്‍വകക്ഷി അനുശോചന യോഗവും നടത്തും. ആദരസൂചകമായി പകല്‍ രണ്ട് മുതല്‍ നാലുവരെ അമ്പലവയല്‍ ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും.