പനവല്ലിയിലെ കടുവാശല്യം;  അനിശ്ചിതകാല രാപകല്‍ സമരം മാറ്റിവച്ചു

0

പനവല്ലിയിലെ കടുവാശല്യം ; സര്‍വ്വകക്ഷി യോഗം നടത്താനിരുന്ന അനിശ്ചിതകാല രാപകല്‍ സമരം മാറ്റിവച്ചു. വനം വകുപ്പ് അധികൃതര്‍ കടുവകളെ മയക്ക് വെടിവച്ച് പിടികൂടുമെന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് സമരം മാറ്റിവച്ചത്. ഇന്നലെ ചെര്‍ന്ന സര്‍വ്വകക്ഷി നേതാക്കളുടെ യോഗമാണ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. കടുവയെ മയക്ക് വെടി വച്ച് പിടികൂടാന്‍ ഒരാഴ്ച സമയവും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ പ്രദേശത്തെ മുഴുവന്‍ സ്വകാര്യ തോട്ടങ്ങളിലും കാട് വെട്ടിത്തെളിക്കാനും വനം വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

കടുവകളെ മയക്ക് വെടിവച്ച് പിടികൂടി മറ്റോരു സ്ഥലത്തെക്ക് മാറ്റും , ട്രഞ്ച് -ഫെന്‍സിംഗ് എന്നീവ നവീകരിക്കും എന്ന് അധികൃതരില്‍ നിന്നും ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റി വച്ചത്. എന്നാല്‍ നാല് ദിവസമായി കടുവയുടെ സാന്നിധ്യം പനവല്ലിയില്‍ ഉണ്ടായിട്ടില്ല ഇന്നും കടുവയ്ക്കായ് തിരുനെല്ലി ഫൊറസ്റ്റ് സ്റ്റേഷന്‍ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.പി അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. അടുത്ത ദിവസങ്ങളില്‍ കടുവ ജനവാസ കേന്ദ്രത്തിലേക്ക് കടന്നതായുള്ള കാല്‍പ്പാടുകള്‍ എവിടെയും കണ്ടെത്താനായിട്ടില്ലേന്ന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!