മോട്ടോര്‍ തൊഴിലാളികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം: ഐ.എന്‍.ടി.യു.സി
മോട്ടോര്‍ തൊഴിലാളികളില്‍ നിന്നും വിവിധ തരത്തിലുള്ള ഫിസുകള്‍ വര്‍ദ്ധിപ്പിച്ച് അധികഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് ഐ.എന്‍.ടി.യു.സി നേതാക്കള്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ഇതിന് പുറമെ എ.ഐ ക്യാമറ വഴി നിസ്സാര കാര്യങ്ങള്‍ക്ക് പോലും വലിയ തോതിലുള്ള ചാര്‍ജ്ജ് ചുമത്തി പിഡിപ്പിക്കുകയാണ്.എന്നാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകുല്യങ്ങളും സേവനങ്ങളും സര്‍ക്കാര്‍ നല്‍കുന്നില്ല. റോഡുകളുടെ മോശമായ അവസ്ഥ തൊഴിലാളികള്‍ക്ക് ഉണ്ടാക്കുന്ന പ്രയാസം ചെറുതല്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഐ.എന്‍.ടി.യു.സി നേതാക്കള്‍ പറഞ്ഞു.ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെകേട്ടറി ടി.എ.റെജി, ജില്ലാ വൈ: പ്രസിഡണ്ട് കെ.വി.ഷിനോജ്, താലുക്ക് പ്രസിഡണ്ട് എം.പി.ശശികുമാര്‍,ടി.ബാബു,നിശാന്ത് ഏലിയാസ്,ടി.ജെ.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.