ശ്രേയസി വെങ്ങോലി മിസ്സിസ് വയനാടന്‍ മങ്ക 2023

0

വിമന്‍ ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച മിസ്സിസ് വയനാടന്‍ മങ്ക 2023 ഫാഷന്‍ ഷോയില്‍ ശ്രേയസി വെങ്ങോലി മിസ്സിസ് വയനാടന്‍ മങ്ക പട്ടം സ്വന്തമാക്കി. കല്‍പ്പറ്റയിലെ ജിഎസ്ടി ഓഫീസില്‍ അസി.സ്റ്റേറ്റ് ടാക്‌സ് ഓഫീസറാണ് ശ്രേയസി. ഫസ്റ്റ് റണ്ണര്‍ അപ്പായി തെരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ വിനീത നരേന്ദ്രന്‍ ദന്ത ഡോക്ടറാണ് .സെക്കന്റ് റണ്ണര്‍ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ട സംഗീത വിനോദ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥയാണ്.

 

വിമന്‍ ചേംബര്‍ കോമേഴ്സ് സംഘടിപ്പിച്ച ഫാഷന്‍ ഷോ വയനാട് ജില്ലയില്‍ ഇത്തരത്തില്‍ ആദ്യമായി നടക്കുന്ന ഒന്നാണ് . ഞായറാഴ്ച രാത്രി കല്‍പ്പറ്റയില്‍ മര്‍സ ഇന്‍ ഹോട്ടലിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി . പ്രാഥമിക സ്‌ക്രീനിങ്ങിനു ശേഷം പതിനഞ്ചു പേരാണ് വയനാടന്‍ മങ്ക പട്ടത്തിനായി മാറ്റുരയ്ക്കാന്‍ വേദിയിലെത്തിയത്.

സ്വയം പരിചയപ്പെടുത്തല്‍, റാമ്പ് വാക് , ചോദ്യോത്തര വേള എന്നീ മൂന്നു റൗണ്ടുകളിലായിരുന്നു മത്സരം നടന്നത്. പരിപാടിയോടനുബന്ധിച്ചു സുവര്‍ണരാഗം , ഡി ഫോര്‍ ഡാന്‍സ് എന്നിവരുടെ നൃത്ത പരിപാടികളും അരങ്ങേറി .പ്രശസ്ത സിനിമ താരവും വായനാട്ടുകാരനുമായ അബു സലിം , ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റണ്ണര്‍ അപ്പ് അഖില്‍ ദേവ്, മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയനായ അരുണ്‍ മാമന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പരിപാടിയില്‍ പങ്കെടുത്തു. ഫാഷന്‍ മേഖലയില്‍ സജീവ സാന്നിധ്യമായ റോമാ മന്‍സൂര്‍ ആയിരുന്നു പരിപാടിയുടെ കോറിയോഗ്രാഫര്‍ . സെലിബ്രിറ്റി മേക്കോവര്‍ ആര്‍ട്ടിസ്റ്റും റെഡ് ലിപ്‌സ് ആന്‍ഡ് റെഡിയന്റ് ഫാമിലി സലൂണ്‍ ഉടമസ്ഥയുമായ ദീപ , മുന്‍ മിസ്സിസ് കേരള റണ്ണര്‍ അപ്പും ഡെന്റിസ്റ്റുമായ ഡോക്ടര്‍ ശാലി എന്നിവരായിരുന്നു ജഡ്ജസ്.റേഡിയോ ജോക്കി മനു ആയിരുന്നു പരിപാടിയുടെ അവതാരകന്‍.
വയനാട്ടിലെ ഫാഷന്‍ ഇന്‍ഡസ്ട്രിയെ ഉത്തേജിപ്പിയ്ക്കാനും ചടുലമാക്കാനും ലക്ഷ്യമിട്ടാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചതെന്ന്ഭാരവാഹികള്‍ പറഞ്ഞു . വരും നാളുകളിലും ഇത്തരത്തിലുള്ള പരിപാടികള്‍ സം

Leave A Reply

Your email address will not be published.

error: Content is protected !!