കണിയാമ്പറ്റ പൊങ്ങിനി ശ്രീ മലയന്‍കണ്ടി കാവില്‍ പ്രതിഷ്ടാ മഹോത്സവം കൊണ്ടാടി
പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാല്‍, വനത്തെ ഉപജീവനമാര്‍ഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങള്‍ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. കേരള സര്‍ക്കാരിന്റെ കാവു സംരക്ഷണം പദ്ധതിയില്‍ ഉള്‍പെടുത്തി നവീകരിച്ച ജില്ലയിലെ കാവുകളില്‍പ്പെട്ട ഒരു കാവാണ് മലയന്‍കണ്ടി കാവ്. പ്രതിഷാ ദിനത്തോടനുബന്ധിച്ച് കാവില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. കോറം കുട്ടിരാമന്‍ പണിക്കരുടെ നേതൃത്വത്തില്‍ ഒഴക്കുവടി ബാബു, അശോകന്‍ കോറോം എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജാവിധികളെല്ലാം നടന്നത്. പൊങ്ങിനി മലയന്‍കണ്ടി ബിജു, ബാബു, എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കാവാണിത്.
ആചാരപരമായ ആവശ്യങ്ങളാല്‍ ജനങ്ങള്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകള്‍ എന്നും പറയാം. കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകന്‍, അന്തിമഹാകാളന്‍, കരിങ്കാളി, അയ്യപ്പന്‍, പാമ്പ്(നാഗം), ചാമുണ്ഡി എന്നിവര്‍ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകള്‍ എന്ന് പറയാറുള്ളൂ. ഉത്തരകേരളത്തില്‍ കാവുകള്‍ മുച്ചിലോട്ട് , കണ്ണങ്കാട്, മുണ്ടിയ, കോട്ടം, പള്ളിയറ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.