ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടത്തറ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജലജീവന്‍ മിഷന്‍ പദ്ധതി കേരള വാട്ടര്‍ അതോറിറ്റി മുഖേന നല്‍കുന്ന ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാവുന്നതാണ്. നിലവില്‍ ജലനിധി മുഖേന കണക്ഷനുകള്‍ എടുത്ത ആളുകള്‍ക്ക് കണക്ഷനുകള്‍ നല്‍കുന്നതല്ല. പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ കിണര്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നവരും ഈ പദ്ധതിയില്‍ അംഗമാകേണ്ടതാണ്. നിലവില്‍ കണക്ഷനുകള്‍ക്കായി ഇപ്പോള്‍ തുക അടക്കേണ്ടതില്ല. കണക്ഷനുകള്‍ ആവശ്യമുള്ള ആളുകള്‍ എഡിഎസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍/ ഭാരവാഹികള്‍ എന്നിവരുടെ കൈവശം പേര്,മേല്‍വിലാസം, ഫോണ്‍നമ്പര്‍ ,എന്നിവ നല്‍കി സെപ്റ്റംബര്‍ 18ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്ന ആളുകള്‍ക്ക് അപേക്ഷാഫോം വീടുകളില്‍ എത്തിച്ചു നല്‍കുന്നതാണ്.