കുറിച്ചിപ്പറ്റയില്‍ കടുവ കൂട്ടില്‍ കെട്ടിയ ആടിനെ കൊന്നു
ആലൂര്‍ക്കുന്നില്‍ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കടുവ ആക്രമിച്ച് കൊന്നു വ്യാഴാഴ്ച പുലര്‍ച്ചെ കുറിച്ചിപ്പറ്റ പണിയ കോളനിയിലെ പാര്‍വതിയുടെ ഒന്നര വയസുള്ള ഗര്‍ഭിണിയായ ആടിനെയാണ് കടുവ കൊന്നത്. കൂട്ടില്‍ കെട്ടിയിരുന്ന ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് പുറത്തിറങ്ങിയതോടെയാണ് ആടിനെ ഉപേക്ഷിച്ച് കടുവ ഓടി പോകുകയായിരുന്നു.കഴിഞ്ഞ ആഴ്ചയും ഇവിടെ നിന്ന് ഒരാടിനെ കടുവ പിടികൂടിയിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ കാല്‍പ്പാടൊണെന്ന് സ്ഥിതികരിച്ചു. വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തി.