കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും കേരളാവിഷനും പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന മാതൃകയായി വളര്‍ന്നുകഴിഞ്ഞെന്ന് സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മന്‍സൂര്‍. കേരളാവിഷന്‍ ഒരു പൊതുമാതൃക. പൊതുധാരയില്‍ ഈ മാതൃക ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു എന്നും എം. മന്‍സൂര്‍. പടിഞ്ഞാറത്തറ താജ് റിസോര്‍ട്ടില്‍ വയനാട് വിഷന്‍ കമ്മ്യൂണിക്കേറ്റേഴ്‌സിന്റെ വാര്‍ഷികപൊതുയോഗവും സംരംഭക കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് വിഷന്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ വാര്‍ഷിക ജന.ബോഡിയോഗത്തില്‍ അധ്യക്ഷനായിരുന്നു.മാനേജിംഗ് ഡയറക്ടര്‍ പിഎം ഏലിയാസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫൈനാന്‍സ് ഡയറക്ടര്‍ ബിജുജോസ് സാമ്പത്തിക റിപ്പോര്‍ട്ടും, വിജിത്ത് കെഎന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കമ്പനി ഓഡിറ്റര്‍ ഫൈസല്‍ സി.എം, കമ്പനി സെക്രട്ടറി ലുക്മാന്‍ സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. ഒരു വര്‍ഷത്തിനിടെ ഡിജിറ്റല്‍ കണക്ടിവിറ്റിയിലും ബ്രോഡ്ബാന്റ് സേവനരംഗത്തും കേരളാവിഷന്‍ കൈവരിച്ച ചരിത്രനേട്ടം രാജ്യത്ത് തന്നെ അത്ഭുതപൂര്‍വ മാതൃകയായെന്ന് സമ്മേളനം വിലയിരുത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.