കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു പ്രക്ഷോഭം സംഘടിപ്പിക്കും.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളാ ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി ഐ ടി യു നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ സയാഹ്ന ധര്‍ണ നടത്താന്‍ തീരുമാനിച്ചു.സെപ്തംബര്‍ 7 ന് മീനങ്ങാടി, 8 ന് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, 10 ന് കല്‍പ്പറ്റ, പനമരം, വൈത്തിരി എന്നിവിടങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയാണ് ധര്‍ണ്ണ.
നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ വിഹിതമായി പതിനായിരം രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുക. ആര്‍ട്ടിസാന്‍സുകളുടെ ക്ഷമത്തിനായി കേരളത്തിലും കേന്ദ്രത്തിലും, പ്രത്യേക വകുപ്പുകള്‍ രൂപീകരിക്കുക, നിര്‍മ്മാണവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക., തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സെപ്തംബര്‍ 26 ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെയും , ധര്‍ണ്ണയുടെയും പ്രചരണാ ത്ഥമാണ് സംസ്ഥാനവ്യാപകമായി ഏരിയാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തുന്നത്.
ധര്‍ണ്ണയും, രാജ്ഭവന്‍ മാര്‍ച്ചും വിജയിപ്പിക്കാന്‍ യൂണിയന്‍ ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.ജെ.ആന്റണി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.സൈനുദ്ദീന്‍, കെ.പത്മിനി, പി.സി വല്‍ സല, ജില്ലാ ഭാരവാഹികളായ കെ നാരായണന്‍, ആസിഫ്, കെ.ടി. വിനു എന്നിവര്‍ സംസാരിച്ചു.