മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉഷ വീരേന്ദ്രകുമാര്‍(82) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958- ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്.
വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി എം.പി. വീരേന്ദ്രകുമാര്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ അതിന്റെ വേരായിരുന്നു എല്ലാ അര്‍ഥത്തിലും ഉഷ.
മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍, മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ).