നെല്ലും വയലും എന്ന പേരില്‍ നാട്ടിയാഘോഷം സംഘടിപ്പിച്ചു
ആറുവാള്‍ തോട്ടോളിപ്പടി പാടത്ത് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് യൂണിറ്റ് നെല്ലും വയലും എന്ന പേരില്‍ നാട്ടിയാഘോഷം സംഘടിപ്പിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുട്ടോളം ചെളിയില്‍ ഇറങ്ങി വയലില്‍ ഞാറുമേന്തി ആഹാരത്തിന്റെ പ്രാധാന്യം തിരിച്ചറിയുവാന്‍ ഉതകുന്ന ഉള്ളടക്കമുള്ള ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിറ്റേഷന്‍ സെഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി മാറി. നെല്ലുല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് കര്‍ഷക അവാര്‍ഡ് ജേതാവ് അയ്യൂബ് തോട്ടോളി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ജലീല്‍ പി, പി ടി എ വൈസ് പ്രസിഡന്റ് ത്വല്‍ഹത്ത് തോട്ടോളി, പ്രോഗ്രാം ഓഫീസര്‍ ആബിദീന്‍ കൊണ്ടോട്ടി, അജ്മല്‍ സാദിഖ് എന്‍, അനീഷ് പി, ബിഷര്‍ കെ സി, ഇസ്മായില്‍ തോട്ടോളി, മുഹമ്മദ് മിന്‍ഹാജ്, സ്വാതിക ടി, ഗൗരി നന്ദ, നിഹാല്‍ റോഷന്‍, ഫാത്തിമ ഹാനി, നേഹാകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
ആഹാരത്തിന്റെ മഹത്വവും കൂടാതെ കര്‍ഷകന്റെ അധ്വാനവും പുതിയ തലമുറക്ക് മനസ്സിലാക്കുവാന്‍ രൂപത്തിലുള്ള പ്രചോദനപ്രദമായ മെഡിറ്റേഷന്‍ ആയിരുന്നു. ഓരോ വറ്റിന്റെയും പ്രാധാന്യം തിരിച്ചറിയാനുള്ള എളുപ്പവഴി നെല്‍കൃഷിയുടെ പ്രയത്‌നത്തെ കുറിച്ച് പുതിയ തലമുറയ്ക്ക് നേരിട്ട് കാണിച്ചു കൊടുക്കുക എന്നതാണ്. ആയതുകൊണ്ട് തന്നെ നാട്ടി ഉത്സവം പോലുള്ളവ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.