ഒരു കടുവയ്ക്കായി തിരച്ചിലിനിറങ്ങി;കണ്ടത് നാല് കടുവകളെ.
പനവല്ലിയില്‍ ഒരു കടുവയ്ക്കായി തിരച്ചിലിനിറങ്ങിയ വനപാലകരും നാട്ടുകാരും കണ്ടത് നാല് കടുവകളെ.മൂന്ന് കടുവകളെ കാട്ടിലേക്ക് തുരത്തി. ഒന്നിനായ് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.തെരച്ചിലിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റ് കടുവയുടെ മുമ്പില്‍പ്പെട്ടു.രക്ഷപ്പെട്ടത് തലനാരിഴക്ക്. പ്രദേശത്ത് കാവല്‍ ശക്തമാക്കുമെന്ന് ഡിഎഫ്ഒ.പനവല്ലിയില്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ 68 വനപാലകരാണ് തിരച്ചില്‍ നടത്തിയത്.മൂന്ന് ടീമുകളായി തിരിഞ്ഞ് മൂന്ന് റെയ്ഞ്ചര്‍മാരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.
കടുവാ സാന്നിധ്യം പതിവായുള്ള കോല്ലി കോളനിയുടെ പ്രദേശത്ത് നിന്ന് ആരംഭിച്ച് കാല്‍വരി എസ്റ്റേറ്റ്, കോട്ടക്കല്‍ എസ്റ്റേറ്റ്,റസല്‍കുന്ന് പ്രദേശം എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തി.തിരച്ചിലിടയില്‍ കോട്ടയ്ക്കല്‍ എസ്റ്റേറ്റില്‍ വച്ച് കണ്ട കടുവയെയും രണ്ടു കുട്ടികളെയും ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.പി അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ റസല്‍കുന്നിലെ വനത്തിലേക്ക് തുരത്തി. ഇതിനിടയില്‍ കോട്ടയ്ക്കല്‍ എസ്റ്റേറ്റിലേ കൊളിച്ചുവട് ഭാഗത്ത് നിന്ന് തിരച്ചിലിനിടെ പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ കടുവയുടെ മുമ്പില്‍പ്പെട്ടു. കടുവയെ കണ്ട പ്രസിഡന്റിന്റെ അലര്‍ച്ചയില്‍ കടുവ പിന്‍മാറിയതിനാലാണ് പ്രസിഡന്റ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തുടര്‍ന്ന് കടുവയെ പിന്‍തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. കടുത്ത മഴയെ തുടര്‍ന്ന് ഇന്ന് തിരച്ചില്‍ നിര്‍ത്തി. പ്രദേശവാസികളില്‍ നിന്നും നാലുപേരെ താത്കാലികമായി ജോലിക്കെടുത്ത് പ്രശ്‌നം പരിഹരിക്കുന്നത് വരെ പ്രദേശത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കൂടു സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഡി എഫ് ഒമാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. റെയ്ഞ്ചര്‍മാരായ കെ രാഗേഷ്, കെ അസീഫ്, രമ്യ രാഘവന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.പി അബ്ദുള്‍ ഗഫൂര്‍,ജയേഷ് ജോസഫ് തുടങ്ങി എട്ടോളം സെക്ഷന്‍ ഫോറസ്റ്റര്‍മാരും നാട്ടുകാരും അടക്കം നൂറോളംപേര്‍ തിരച്ചിലില്‍ പങ്കെടുത്തു.