കാപ്പ ചുമത്തി നാടുകടത്തി

0

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. മേപ്പാടി, വിത്തുക്കാട്, അമ്പക്കാടന്‍ വീട്ടില്‍ പി.കെ. നാസിക്ക്(26)നെയാണ് ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് തോംസണ്‍ ജോസ് ഐ.പി.എസ് ആണ് ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ നാസിക്ക് നിരവധി കേസുകളില്‍ പ്രതിയാണ്. മാരക ലഹരി വസ്തുക്കള്‍ കൈവശം വെക്കല്‍,വില്‍പ്പന നടത്തല്‍, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തല്‍, ദേഹോപദ്രവം, കൈയ്യേറ്റം ചെയ്യല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!