ഓണാഘോഷത്തിലാറാടി നെല്ലിക്കര ഗ്രാമം.

0

ഗ്രാമം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം നാടിന്റെ ഉത്സവമായി.പഴയ നാടന്‍ കളികളുടെ തിരിച്ചു വരവും ,വടംവലി,തവള ചാട്ടം,കലംതല്ലി പൊട്ടിക്കല്‍,ഇമവെട്ടല്‍ മത്സരം തുടങ്ങി അന്യം നിന്നു പോവുന്ന മത്സരങ്ങളുടെ തിരിച്ച് വരവ് കൂടിയാണ് ഓണാഘോഷം നാട്ടുകാര്‍ക്ക് സമ്മാനിച്ചത്.കൈകൊട്ടികളി,റോഡ് ഷോ,പ്രാദേശിക കലാകാരന്‍മാരുടെ നൃത്തം,കഥാപ്രസംഗം,കരക്കേ ഗാനമേള തുടങ്ങിയവയും ഇതോടൊപ്പം നടത്തി.സാസ്‌കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം പ്രകാശന്‍ നെല്ലിക്കര,എ.എം പ്രസാദ്,ആഘോഷ കമ്മിറ്റി കണ്‍വിനര്‍ വത്സരാജ്,ഹരി ശ്രീരാഗം തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!