ബത്തേരി മൂലങ്കാവ് എറളോട്ട്കുന്നില്‍ കടുവ മൂരിക്കുട്ടനെ കൊന്നു.
സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നു.ചൂഴിമനക്കല്‍ ബിനുവിന്റെ മൂരിക്കുട്ടനെയാണ് കടുവ കൊന്നത്.കടുവകൊന്ന മൂരിക്കുട്ടന്റെ ജഢം അര്‍ദ്ധരാത്രി തന്നെ സ്ഥലത്തു നിന്ന് വനം വകുപ്പ് മാറ്റിയതാണ് പ്രതിഷേധത്തിന് കാരണം.പ്രതിഷേധത്തെ തുടര്‍ന്ന് മൂരിക്കുട്ടന്റെ ജഢം വനം വകുപ്പ് തന്നെ തിരിച്ചെത്തിച്ചു.അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യം.പൊലിസും റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സ്ഥലത്തെത്തി ചര്‍ച്ച നടത്തുന്നു.റെയിഞ്ചര്‍ സ്ഥലത്തെത്തണമെന്നും കടുവയെ കൂടുവെച്ച് പിടികൂടണമെന്നും ആവശ്യം