അരിവാള്‍കോശ രോഗികള്‍ക്ക് ഓണത്തിനും ആശ്വാസ പദ്ധതികളില്ല.രോഗികള്‍ കലക്ട്രേറ്റിന് മുമ്പില്‍ ഏകദിന സൂചനാ സത്യാഗ്രഹ സമരം നടത്തി.നിലവില്‍ 9 മാസമായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ സമാശ്വാസ പെന്‍ഷന്‍ കുടിശിക തീര്‍ത്ത് പെന്‍ഷന്‍ അനുവദിക്കുക. പെന്‍ഷന്‍ എല്ലാ മാസവും മുടങ്ങാതെ ലഭ്യമാക്കുക,മാനന്തവാടി വരയാലില്‍ തറക്കല്ലിട്ടിരിക്കുന്ന ഹീമോഗ്ലോബിനോപതി റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തി ഉടന്‍ തന്നെ ആരംഭിക്കുക,
എല്ലാ അരിവാള്‍ കോശ രോഗികള്‍ക്കും 40% ത്തിന് മുകളിലുള്ള സ്ഥിര ഭിന്നശേഷി കാര്‍ഡ് നല്‍കുക,പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് എല്ലാ മാസവും പെന്‍ഷന്‍ ലഭിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.സംഘടനാ സെക്രട്ടറി സി.ഡി.സരസ്വതി ഉദ്ഘാടനം ചെയ്തു.
എക്കാലവും അരിവാള്‍ കോശ രോഗികള്‍ക്കൊപ്പം അവരുടെ അതിജീവന സമരങ്ങളില്‍ സാമൂഹ്യ -സാംസ്‌കാരിക പ്രവര്‍ത്തകരും സമരത്തിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.