വര്‍ഗീയ ചേരിതിരിവിനെതിരെ ജനം പ്രതികരിക്കണം

0

മാധ്യമ മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനും വര്‍ഗ്ഗീയ ചേരിതിരിവിനും എതിരെ ജനങ്ങളുടെയും പ്രതികരണം ഉണ്ടാവേണ്ടതുണ്ടന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മാധ്യമ സംസാരം അഭിപ്രായപ്പെട്ടു. വാര്‍ത്തകളില്‍ വിമര്‍ശനങ്ങള്‍ മാത്രമല്ല കൃത്യമായ വിശകലനങ്ങളും ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ നിര്‍ദ്ദേശിച്ചു.വര്‍ത്തമാനകാല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള വിഷന്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, കാരവന്‍ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോക്ടര്‍ വിനോദ് കെജോസ് എന്നിവരെ പങ്കെടുപ്പിച്ച് പരിഷത്ത് മാധ്യമ സംസാരം സംഘടിപ്പിച്ചത്.

കേരള ശാസ്ത്രസാഹിത്യപരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യന്‍ രാഷ്ട്രീയവും വര്‍ത്തമാനകാലത്തെ മാധ്യമങ്ങളും എന്ന
മാധ്യമ സംസാരത്തിന് കാരവന്‍ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോക്ടര്‍ വിനോദ് കെ ജോസ് ,കേരള വിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ എന്നിവര്‍
നേതൃത്വം നല്‍കി.ജുഡീഷ്യറിയില്‍ പോലും സ്ഥാപിത താല്‍പ്പര്യങ്ങള്‍ കടന്നു കയറുമെന്ന ആശങ്കയുണ്ടായപ്പോഴാണ് ഈ വിഷയം രാജ്യത്ത് ആദ്യമായി കാരവന്‍ വാര്‍ത്തയായി കൊണ്ടുവന്നതെന്ന് ഡോ.വിനോദ് കെ.ജോസ് പറഞ്ഞു.മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ജനപക്ഷ നിലപാടുകളുമായി കേരള വിഷന്‍ ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ പറഞ്ഞു.

തുടര്‍ന്ന് നടന്ന സംവാദത്തില്‍ സികെ ശിവരാമന്‍,പി സുരേഷ് ബാബു, ടി ഗോപിക,നന്ദിത മോഹന്‍ എം , ചിന്തന ജിജോ,പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനില്‍ കുമാര്‍ വി.പി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!