ക്ഷീര കര്‍ഷകര്‍ക്ക് പാലിന് അധികവില  ഓണത്തെ വരവേറ്റ് മാനന്തവാടി ക്ഷീരസംഘം

0

മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ പാലളക്കുന്ന 1415 കര്‍ഷകര്‍ക്ക് 6728816 രൂപ ഓണത്തോടനുബന്ധിച്ച് അധികവില നല്‍കി മാനന്തവാടി ക്ഷീരസംഘം.ഏപ്രില്‍, മെയ്, ജൂണ്‍, ജൂലായ് മാസത്തെ പാലിന് ലിറ്ററിന് ഒരു രൂപ അമ്പത് പൈസ പ്രകാരവും , ജൂലായ് മാസം സംഭരിച്ച പാലിന് മില്‍മ നല്‍കുന്ന ലിറ്ററിന് രണ്ട് രൂപ പ്രകാരമുള്ള തുകയും ചേര്‍ത്താണ് കര്‍ഷകര്‍ക്ക് നല്‍കിയത്.ഉദ്ഘാടനം ക്ഷീരസംഘം ഹാളില്‍ മാനന്തവാടി എ.എല്‍.എ  ഒ.ആര്‍ കേളു തുക കൈമാറി നിര്‍വഹിച്ചു.

 

 

കഴിഞ്ഞ ജൂണ്‍ മാസാരംഭത്തില്‍ ഇരുപത് ലക്ഷത്തിലേറെ രൂപ കര്‍ഷകര്‍ക്ക് അധികവിലയായി മാനന്തവാടി സംഘം നല്‍കിയിരുന്നു.

ക്ഷീരമേഖലയില്‍ ശ്രദ്ധേയമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന മാനന്തവാടി ക്ഷീരസംഘം 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് പലിശ രഹിത പശുവായ്പാ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. 60 കര്‍ഷകര്‍ക്ക് 80000 രൂപ പ്രകാരമാണ് വായ്പ നല്‍കുന്നത്. സംഘം പ്രസിഡന്റ് പി ടി ബിജു അദ്ധ്യക്ഷനായി. പരിപാടിയോടനുബന്ധിച്ച് കന്ന് കാലികളിലെ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.വി.ആര്‍ താര ക്ലാസെടുത്തു. സംഘംഡയറക്ടര്‍ സണ്ണിജോര്‍ജ് സ്വാഗതവും സെക്രട്ടറി എം എസ് മഞ്ജുഷ നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!