വില്ലേജ് ഓഫീസില്‍ വച്ച് ബാങ്കിന്റെ ലേല നടപടികള്‍ നടത്താന്‍ കഴിയില്ലെന്ന് റവന്യു വകുപ്പ് ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കി
പാടിച്ചിറ വില്ലേജ് ഓഫീസില്‍ വെച്ച് വ്യാഴാഴ്ച രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക വികസന ബാങ്കിലെ കുടിശികക്കാരായ വ്യക്തികളുടെ ഈട് വസ്തുക്കള്‍ വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ലേലം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ വില്ലേജ് ഓഫീസില്‍ വച്ച് ജപ്തിചെയ്യാന്‍ കഴിയില്ലെന്ന് റവന്യു വകുപ്പ് ബാങ്ക് അധികൃതരെ അറിയിച്ചു.
കാര്‍ഷിക പ്രതിസന്ധിയും കടബാധ്യതയും രൂക്ഷമായ സാഹചര്യവും കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ലേല നോട്ടീസ് പ്രസിദ്ധപ്പെടുത്തിയ ഉടന്‍ തന്നെ രംഗത്ത് വന്ന സാഹചര്യത്തില്‍ സ്ഥിതി മോശമായിട്ടുള്ളതായും ഈ സാഹചര്യത്തില്‍ ക്രമസമധാന പ്രശ്‌നത്തിലേക്ക് നയിക്കാനുള്ള സാഹചര്യവും നിലവിലുള്ളതിനാല്‍ വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ലേലം നടത്തുന്നതിന് അനുമതി നല്‍കുന്നത് ഉചിതമല്ലെന്നും 24 ന് വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം നടത്തുമെന്ന് ബാങ്ക് നോട്ടീസ് അയച്ചിട്ടുള്ളതിനാല്‍ ലേല നടപടി തടസപ്പെടുത്തുന്നതിനും ആത്മഹത്യ സ്‌ക്വാഡ് രുപീകരിക്കുന്നതിനും മറ്റ് രഹസ്യ നീക്കങ്ങള്‍ നടക്കുന്നതായും അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ഇന്റലിജെന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരവും മേല്‍ സാഹചര്യത്തില്‍ വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് ലേലം നടത്തുന്നതിന് അനുമതി നല്‍കാന്‍ നിര്‍വാഹമില്ലന്നും ബത്തേരി തഹസില്‍ദാര്‍ വി കെ ഷാജി ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കി