സിപിഎം ഇരുളം വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു

0

ഇരുളം ,ചുണ്ടകൊല്ലി , ഓര്‍ക്കടവ് , പാമ്പ്ര, മരിയനാട് മാതമംഗലം, ചീയമ്പം പ്രദേശത്ത് രൂക്ഷമായ വന്യമൃഗശല്യം തടയാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് സിപിഎം ഇരുളം കമ്മിറ്റി നേതൃത്വത്തില്‍ ഇരുളം വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു. വനം വകുപ്പിന്റെ നിസംഗതയില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പ്രവര്‍ത്തകരെ പോലീസ് ഓഫീസിന് മുന്‍മ്പില്‍ തടഞ്ഞു.സമരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി സഹദേവന്‍ ഉദ്ഘാടനം ചെയ്തു .സിപിഎം പുല്‍പ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു , എ വി ജയന്‍ , രാമചന്ദ്രന്‍ , കെ എ റിയാസ് , ജെസ്സി ഇരുളം മണികണ്ഠന്‍ ,
തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!