പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പാലിയേറ്റീവ് വളണ്ടിയേഴ്സ് പീസ് വില്ലേജിലെ അംഗങ്ങളോടൊപ്പം ഓണം ആഘോഷിച്ചു.ഉറ്റവരാലും ഉടയവരാലും പുറം തള്ളപ്പെട്ട സഹോദരങ്ങള്‍ക്ക് ഒറ്റപ്പെടലിന്റെ വേദനയ്ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്.കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡണ്ട് പി ശ്രീകുമാരി അധ്യക്ഷയായിരുന്നു. കാരുണ്യ പ്രവര്‍ത്തിയില്‍ വേറിട്ട മാതൃകയായ വെള്ളമുണ്ട പാലിയേറ്റീവ് നേഴ്‌സ് ജെസിക്ക് ഡിഎംഒ ഡോ. ദിനീഷ് ഉപഹാരം നല്‍കി ആദരിച്ചു.
അവരോടൊത്ത് ഓണ സദ്യ കഴിക്കുകയും,ഗസല്‍ ഗായകന്‍ നിസാര്‍ വയനാടും, സിഹാബ് വയനാടും ചേര്‍ന്ന് ഗാനമേള അവതരിപ്പിച്ചു. സ്ഥാപനത്തിലെ അന്തേ വാസികള്‍ പാട്ടുകള്‍ പാടുകയും എല്ലാം മറന്ന് ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് അവരുടെ സന്തോഷമറിയിച്ചതും വേറിട്ട അനുഭവമായിരുന്നു.കോ. പീസ് വില്ലേജ് സെക്രട്ടറി മുസ്തഫമാസ്റ്റര്‍, കെസിയമരിയ, അബ്ദുള്ള, നാസര്‍ പുല്‍പ്പള്ളി, ഷമീം പാറക്കണ്ടി, മനോജ് പനമരം, അനില്‍ കല്‍പ്പറ്റ, മറിയം ബാബു, ഷര്‍മിന, ആലിയ എടവക, കെ ടി. കുഞ്ഞബ്ദുള്ള, വേലായുധന്‍, ശാന്തി എന്നിവര്‍ പങ്കെടുത്തു.