എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരോടൊപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് കുടുംബശ്രീയംഗങ്ങള്‍.കാപ്പിക്കുന്ന് വാര്‍ഡ് ആര്‍ആര്‍ടി അംഗങ്ങളും വിവിധ സന്നദ്ധ സേവന സംഘടനകളുമായി സഹകരിച്ചായിരുന്നു ആദരിക്കല്‍. പള്ളിക്കമൂല ചാപ്പലില്‍ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍ ഉല്‍ഘാടനം ചെയ്തു.
ആരോഗ്യമേഖലയിലെ സ്തുത്യര്‍ഹ സേവനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെയും വാര്‍ഡിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വാര്‍ഡ് മെമ്പര്‍ ലൗസന്‍ അമ്പലത്തിങ്കല്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയില്‍ മുഖ്യ പങ്കാളികളായ മാനികാവ് സ്‌കൂള്‍ അധികൃതര്‍, ഡോക്ടറേറ്റ് നേടിയ ഡോക്ടര്‍ എല്‍ദോ പോള്‍ മീനങ്ങാടിയിലെ ഓട്ടോസ്റ്റാന്റും പരിസരവും വൃത്തിയായും മനോഹരമായും സംരക്ഷിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ബേബി വര്‍ഗ്ഗീസ്, വാര്‍ഡ് മെമ്പര്‍മാരായ ടിപി ഷിജു, ശാന്തിസുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു