ഗണേശോത്സവം നാളെ മുതല്‍ 19 വരെ

0

വിശ്വഹിന്ദു പരിഷത്ത് വയനാട് ജില്ലയുടെയും, വിവിധ ഹൈന്ദവ സംഘടനകളുടെയും മാനന്തവാടി താലൂക്കിലെ വിവിധ ക്ഷേത്രങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ഗണേശോത്സവം നാളെ മുതല്‍ 19 വരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.17,18 തിയ്യതികളില്‍ ഗണപതി വിഗ്രഹ പ്രതിഷ്ഠ, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടാകും. ക്ഷേത്രങ്ങളില്‍ നിന്നും വരുന്ന ഗണേശ നിമഞ്ജന ഘോഷയാത്രകള്‍ 19ന് വൈകു: 5 മണിക്ക് കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നും വരുന്ന നിമഞ്ജന ഘോഷയാത്രയൊടൊപ്പം ഗാഡി പാര്‍ക്കില്‍ സംഗമിച്ച് നഗര പ്രദിക്ഷണത്തോടെ താഴയങ്ങാടി മാരിയമ്മന്‍ ക്ഷേത്ര പരിസരത്ത് കബനി നദിയില്‍ നിമഞ്ജനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ അഖില്‍ പ്രേം സി, മധു മാസ്റ്റര്‍, അഡ്വ. ടി മണി, എം ടി ഉദയന്‍, പുനത്തില്‍ കൃഷ്ണന്‍, കെ ജയേന്ദ്രന്‍, വി ജി തുളസീദാസ്, ശശിധരന്‍ ദ്വാരക എന്നിവര്‍ സംബന്ധിച്ചു,

 

Leave A Reply

Your email address will not be published.

error: Content is protected !!