‘അക്ഷരദക്ഷിണ’ പ്രകാശനം ചെയ്തു

0

അനിതാ സനല്‍ മടക്കിമലയുടെ അക്ഷരമാല കവിതാ സമാഹാരമായ ‘അക്ഷര ദക്ഷിണ’ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. മടക്കിമല വൈഖരി ഗ്രന്ഥലയത്തില്‍ നടന്ന ചടങ്ങില്‍ ആദ്യ പുസ്തകം സുഭദ്ര നായര്‍ ഏറ്റുവാങ്ങി. പി. കബീര്‍ അധ്യക്ഷനായിരുന്നു. പി. വിശ്വനാഥന്‍,വി.കെ സക്കീന,കെ. മുഹമ്മദ്, പി.ഹൈറുന്നിസ, ടി.സനല്‍കുമാര്‍,റൈഹാനത്ത്. കെ, റഷീദ. ടി തുടങ്ങിയവര്‍ സംസാരിച്ചു. മഞ്ജരി ബുക്ക്‌സ് ആണ് പ്രസാധകര്‍. കേരള ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരത്തോടെയുള്ള അക്ഷരമാല ക്രമത്തിലാണ് കവിതകള്‍ തെയ്യാറാക്കിയിരിക്കുന്നത്. ഉള്ളടക്കം കൊണ്ടും ആശയഗരിമകൊണ്ടും പുസ്തകം ശ്രദ്ധേയമാണ്. സാധാരണയായി കുട്ടികള്‍ക്ക് വേണ്ടിയാണ് ബാലകവിതകള്‍ അക്ഷരമാല രസത്തില്‍ അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ഈ സമാഹാരം മുതിര്‍ന്നവര്‍ക്ക് കൂടി ഉചിതമാവുന്ന വിധം കാവ്യ ഭാവങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!