കേരള അഡ്വക്കറ്റ്‌സ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗവും കെ.പി.രാമന്‍ നായര്‍ എന്റോവുമെന്റ് വിതരണവും സംഘടിപ്പിച്ചു.കല്‍പ്പറ്റ പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന്‍ ഓഡിറ്റോറിയത്തില്‍ യോഗം ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം.കെ. ജയപ്രകാശ് എന്റോവ്‌മെന്റ് വിതരണം നിര്‍വ്വഹിച്ചു.വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും മെഡിക്കല്‍ ബിരുദം നേടിയ ഡോ. ശ്രദ്ധ ജയരാജ്, ഡോ. പി.വി. വൈശാഖ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.എ.ജെ.ആന്റണി, അഡ്വ.പി. ചാത്തുക്കുട്ടി, കെ.പ്രകാശന്‍, സി.പ്രദീപന്‍, വി കെ.രാജേന്ദ്രന്‍, എസ്. ദിലീപ്, എ. കൃഷ്ണന്‍കുട്ടി നായര്‍ ,കെ.രാഗിണി, എം.എം. രാമനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു..