നിശ്ചയദാര്‍ഢ്യത്തോടെ തദ്ദേശ ജനത വാരാചണ പരിപാടി ഉദ്ഘാടനം ചെയ്തു
തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം,വാരാചണ പരിപാടിയുടെ മാനന്തവാടി ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷയായിരുന്നു.മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി.ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ എന്ന വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷാജി ക്ലാസെടുത്തു. നിശ്ചയ ദാര്‍ഢ്യത്തോടെ തദ്ദേശ ജനത എന്നതാണ് സന്ദേശം.
പി.കല്യാണി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്,മീനാക്ഷി രാമന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബി.എം വിമല,വി.ബാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.തുടര്‍ന്ന് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിവിധ കാലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.വാരാചരണ പരിപാടിയുടെ ഭാഗമായി പട്ടികവര്‍ഗ്ഗ ഊരുകളിലും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും ആരോഗ്യം, പോലീസ്,എക്‌സൈസ്,റവന്യൂ, വിദ്യഭ്യാസം, തദ്ദേശസ്വയംഭരണം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഊരുകളില്‍ ആരോഗ്യസംരക്ഷണം, ലഹരി ബോധവത്കരണ പരിപാടികള്‍,വിദ്യഭ്യാസ ബോധവത്കരണം,അവകാശ സംരക്ഷണം,എല്ലാ ആധികാരിക രേഖകള്‍ ലഭ്യമാക്കുന്ന ക്യാമ്പുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.