എസ്.ഡി.പി.ഐ  പ്രതിഷേധ  കൂട്ടായ്മ സംഘടിപ്പിച്ചു

0

സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കാതെ കേരള സര്‍ക്കാര്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം ഡോ: സി.എച്ച് അഷ്‌റഫ്.പൗരത്വ പ്രക്ഷോഭം മുഖ്യമന്ത്രി വാക്കുപാലിക്കുക, കേസുകള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ: കെ.എ അയ്യൂബ് അധ്യക്ഷനായിരുന്നു. സംസ്ഥാന സമിതിയംഗം ടി.നാസര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീദ നൗഷാദ്, എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡന്റ് മുഹമ്മദലി തലപ്പുഴ, സല്‍മാ അഷ്‌റഫ്, മമ്മൂട്ടി തരുവണ,എന്‍.ഹംസ വാര്യാട് ,സുബൈര്‍ കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!