പ്രധാനമന്ത്രി ഭീമ സുരക്ഷ യോജന 2023 പദ്ധതിയില്‍ 12500ല്‍ അധികം ആളുകളെ ഉള്‍ക്കൊള്ളിച്ചാണ് മീനങ്ങാടി പഞ്ചായത്തില്‍ പദ്ധതി പൂര്‍ത്തിയാക്കി പൂര്‍ണ്ണതാ പ്രഖ്യാപനം നടത്തിയത്. ജില്ലയില്‍ മൂന്നാമതായാണ് ഗ്രാമ പഞ്ചായത്തില്‍ പദ്ധതി പൂര്‍ത്തിയാകുന്നത്. മീനങ്ങാടി പരിധിയിലെ വിവിധ ബാങ്ക് മാനേജര്‍മാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ലീഡ് ബാങ്ക് മീനങ്ങാടി പഞ്ചായത്ത് എസ്എ മജീദ് ഹാളില്‍ നടത്തിയ പരിപാടിയില്‍ നബാര്‍ഡ് ഡിജിഎംഎസ് സജീവ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി.
എന്നാല്‍ പഞ്ചായത്തിലെ 3 ,11 വാര്‍ഡുള്‍ കേന്ദ്രീകരിച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പദ്ധതി പൂര്‍ത്തിയാക്കി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായ മീനങ്ങാടിയില്‍ ശാശ്വതമായ സ്ഥിര വരുമാനമില്ലാത്ത കര്‍ഷകര്‍ക്ക് പദ്ധതി ഏറെ ഗുണകരമാകും.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷനായ ചടങ്ങില്‍ വൈസ് പ്രസിഡണ്ട് കെപി നുസ്രത്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, നബാഡ് ഡിഡിഎം ജിഷ, കാനറ ബാങ്ക് മാനേജര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.