പൂതാടി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഐബി മൃണാളിനിയെ തെരഞ്ഞെടുത്തു.പഞ്ചായത്ത് ഭരണ സമിതിയില്‍ പ്രസിഡന്റായി മിനി പ്രകാശന്‍ അധികാരം ഏറ്റെടുത്തതിനെ തുടര്‍ന്ന് ,ഒഴിവു വന്ന ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കാണ്തെരഞ്ഞെടുപ്പ് നടത്തിയത്. അഞ്ചംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എതിരില്ലാതെയാണ് മൃണാളിനി തെരഞ്ഞെടുക്കപ്പെട്ടത്.മീനങ്ങാടി ഭൂജല വകുപ്പ് ഓഫീസര്‍ ഉദയകുമാര്‍ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു
പൂതാടി മണ്ഡലം കോണ്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ ബി മൃണാളിനിയെ അഭിനന്ദിച്ചു .ഡി സി സി ജനറല്‍ സെക്രട്ടറി
പി എം സുധാകരന്‍ , മണ്ഡലംപ്രസിഡന്റ് ടി നാരായണന്‍ നായര്‍ , തുടങ്ങിയവര്‍ സംസാരിച്ചു .