പനവല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം
പനവല്ലി സ്‌കൂളിന് സമീപത്തെ തെങ്ങുംമൂട്ടില്‍ സന്തോഷിന്റെ പശുക്കിടാവിനെയാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിന് സമീപത്തെ തൊഴുത്തില്‍ നിന്നും കടുവ ആക്രമിച്ച് കൊന്നത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ സിനിയര്‍ ഫോറസ്റ്റ് ഓഫിസര്‍ റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ വനപാലകരുടെ സംഘം സ്ഥലത്തെത്തി ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അഞ്ചോളം പശുക്കളെ ഇവിടെ കടുവ കൊന്നിരുന്നു. തുടര്‍ന്ന് കൂട് വെച്ച് പിടികൂടിയ കടുവയെ ഉള്‍ വനത്തില്‍ കൊണ്ടു വിട്ടിരുന്നു. വീണ്ടും ഉണ്ടായ കടുവയുടെ ആക്രമണം വനം വകുപ്പിന് വെല്ലുവിളിയാകുകയാണ്.