മീനങ്ങാടി പുല്ലുമല മണ്ഡകവയല്‍ വിക്രമന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ കാട്ടുപന്നിയെ വന്യമൃഗം അക്രമിക്കുന്നതിന്റെ ശബ്ദം വീട്ടുകാര്‍ കേട്ടത്. രാവിലെ കൃഷിയിടത്തിലിറങ്ങി നോക്കിയപ്പോഴാണ് കടുവയുടെതെന്ന് കരുതുന്ന വലിയ കാല്‍പ്പാടുകള്‍ കണ്ടത്. മുന്‍പ് ഇതിന് സമീപത്തായി മണ്ഡക വയലില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവയുടെ കുഞ്ഞ് അകപ്പെട്ടിരുന്നു.അമ്മക്കടുവയും മറ്റൊരു കുഞ്ഞും കൂടിന് സമീപം നിലകൊണ്ടതും കുഞ്ഞെന്ന പരിഗണ നല്‍കിയും അന്ന് കൂട് തുറന്ന് വിടുകയാണുണ്ടായത്. പിന്നീട് വിവിധ പ്രദേശങ്ങളില്‍ നിരവധി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യവുമുണ്ടായെങ്കിലും മണ്ഡകവയലില്‍ നിന്നും കടുവ വഴി മാറിയിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇടവേളക്ക് ശേഷം പ്രദേശത്ത് കാല്‍പ്പാടുകള്‍ കണ്ടതോടെ ഏറെ ഭീതിയിലാണ് നാട്ടുകാരുള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.