അമ്പലവയല്‍ കുംബ്ലേരി ആറാട്ടുപാറ പുളിക്കല്‍ റോയിയുടെ വീടിനു മുന്നിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുലി എത്തിയത്. വീട്ടിലെ വളര്‍ത്തുനായ് പുലര്‍ച്ചെ നിര്‍ത്താതെ കുരച്ചിരുന്നു. സംശയം തോന്നിയതിനാല്‍ വീടിനു മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ദൃശ്യങ്ങളും കാല്‍പാടുകളും പരിശോധിച്ച വനം വകുപ്പ് പുലി തന്നെയെന്ന് സ്ഥിരീകരിച്ചു.വര്‍ഷങ്ങളായി പുലിയുടെ സാനിധ്യമുള്ള പ്രദേശമാണിത്. ജനവാസ മേഘലയായ പ്രദേശത്ത്പുലിയെ കണ്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.