മധുകൊല്ലിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനും, സ്വകാര്യ ബസിടിച്ച് പശുവിനും പരിക്ക്

0

ബത്തേരി കുപ്പാടി ചെറൂര്‍ക്കുന്ന് എന്‍.കെ അബ്ദുറഹിമാനാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2.30ഓടെയാണ് അപകടം. കാറിടിച്ച് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.ഈ അപകടം നടക്കുന്നതിന് 1 മണിക്കൂര്‍ മുമ്പ് സ്വകാര്യ ബസിടിച്ച് വേങ്ങൂര്‍ കോളനിയിലെ അനിലിന്റെ 4 വയസ്സുള്ള പശുവിനും പരിക്കേറ്റു. വെറ്റിനറി ഡോക്ടര്‍ എത്തി പരിശോധിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ പശു എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്

 

Leave A Reply

Your email address will not be published.

error: Content is protected !!