റോഡിലെ കുഴികള്‍ അടക്കല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു
മാനന്തവാടി നഗരത്തിലെ റോഡിലെ കുഴികള്‍ അടക്കല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു. താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കമ്മിറ്റി ചെയര്‍മാനും സ്‌പെഷ്യല്‍ ജഡ്ജുമായ പിടി പ്രകാശന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്.മഴയെ തുടര്‍ന്ന് റോഡുകളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുകയും, കല്‍വര്‍ട്ടുകള്‍ നിര്‍മ്മിച്ചതിനോടനുബന്ധിച്ച് റോഡിലെ കുഴികള്‍ അടക്കാത്തതിനാല്‍ ഗതാഗത കുരുക്കും പതിവായ സാഹചര്യത്തിലാണ് ഓണ തിരക്ക് കൂടി കണക്കിലെടുത്ത് ചെയര്‍മാന്‍ മാനന്തവാടി നഗരത്തിലെ റോഡുകളില്‍ സന്ദര്‍ശനം നടത്തി കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ മുതല്‍ ഏരുമത്തെരുവ് മുതല്‍ കുഴികളടക്കാന്‍ തുടങ്ങിയത്