സൗജന്യ കര്‍ക്കടക കഞ്ഞി വിതരണം ചെയ്തു
വെള്ളമുണ്ട ഗ്രാമപഞ്ചായത്തും നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമവും കുടുംബശ്രീയും ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി ചേര്‍ന്ന് വയോജനകള്‍ക്ക് നല്‍കുന്ന സൗജന്യ കര്‍ക്കടക ഔഷധകഞ്ഞിയുടെ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ തോമസ് പൈനാടത്ത് അധ്യക്ഷനായിരുന്നു.മെഡിക്കല്‍ ഓഫീസര്‍ ഡോ. എബി ഫിലിപ്പ്,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജ്ന ഷാജി,മംഗലശ്ശേരി നാരായണന്‍, ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ്,പി. കെ അന്ദ്രു, എം.മോഹനകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഡോ ജനിത കെ ജയന്‍, ഡോ ശരണ്യ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി.വെള്ളമുണ്ട എട്ടേനാല്‍ പകല്‍വീട്ടിലായിരുന്നു പരിപാടി.