താളൂര്‍ -ബത്തേരി റോഡ്, ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിരാഹാരമനുഷ്ടിച്ച ഒരാളുടെ നിലവഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ശശി താളൂരിനെയാണ് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നൂല്‍പ്പുഴ പൊലിസെത്തി മാറ്റിയത്. പകരം സമരസമിതി എക്‌സിക്യൂട്ടിവ് അംഗം കോളിയാടി നിരാഹം ആരംഭിച്ചു.