വൈദ്യുതി ഉല്‍പ്പാദന രംഗം കണ്‍സള്‍ട്ടന്‍സികളെ ഏല്‍പ്പിച്ച് കെഎസ്ഇബിയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നീക്കത്തില്‍ നിന്ന് മാനേജ്‌മെന്റ് പിന്‍മാറണമെന്ന് കെഇഡബ്ല്യുഎഫ്(എഐടിയുസി) സംസ്ഥാന സെക്രട്ടറി കെ.അനില്‍ ആവശ്യപ്പെട്ടു.വിവിധ തൊഴില്‍ വിഷയങ്ങള്‍ ഉന്നയിച്ച് കെഇഡബ്ല്യുഎഫ്(എഐടിയുസി)സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായി കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്് സിഎം സുനില്‍ അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി എ.പി റസാഖ്.മാനന്തവാടി ഡിവിഷന്‍ സെക്രട്ടറി ടിപി സന്തോഷ് കുമാര്‍,ബീരാന്‍ എംഎ,ജോണി കെ.പി,ക്ലോഡിന്‍ സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കെഎസ്ഇബി കേരള മാതൃക സംരക്ഷിക്കുക, ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, തുടര്‍ച്ചയായി നടത്തുന്ന കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, കുടിശ്ശികയായ മുഴുവന്‍ ഡിഎയും അനുവദിക്കുക, പുതിയ കരാറിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക, മുടങ്ങിക്കിടക്കുന്ന പ്രമോഷന്‍ നടപടികള്‍ പുനരാരംഭിക്കുക, ആശ്രിത നിയമനങ്ങള്‍ ഉടന്‍ നടത്തുക, പെന്‍ഷന്‍ പ്രായം 60 ആക്കുക, കോണ്‍ട്രാക്ട് വര്‍ക്കര്‍മാരില്‍ നിന്നുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി നിയമനം നല്‍കുക, തൊഴിലാളികള്‍ വിരമിച്ച ഒഴിവുകളിലേക്ക് ഉടന്‍ നിയമന നടപടികള്‍ ആരംഭിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, തൊഴിലാളി ദ്രോഹ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീ സ്ട്രച്ചറിംഗ് സെപ്ഷ്യല്‍ റൂള്‍സ് എന്നിവ നടപ്പാക്കുന്നതില്‍ നിന്നും പിന്‍മാറുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.