വെണ്ണിയോട് കേസില്‍ പ്രതികള്‍ കീഴടങ്ങി
വെണ്ണിയോട് കുഞ്ഞുമായി യുവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവര്‍ക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.