ചാന്ദിനിയുടെ മരണം:ബത്തേരിയില്‍ വായമൂടികെട്ടി മൗനജാഥ

0

ധര്‍മ്മരക്ഷ വേദി ബത്തേരി താലൂക്ക് സമിതി നേതൃത്വത്തില്‍ ചാന്ദിനിയുടെ നിര്യാണത്തില്‍ വായമൂടികെട്ടി മൗനജാഥ നടത്തി.പ്രിയ ചാന്ദിനി മോളെ നിനക്കു പ്രണാമം, നീതി പിഠമേ കണ്ണു തുറക്കൂ, നിയമ പാലകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കു തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു ജാഥ. കോട്ടക്കുന്ന് നിന്ന് ആരംഭിച്ച ജാഥ ഗാന്ധി ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് ഗാന്ധി പ്രതിമക്ക് മുന്‍പില്‍ ചാന്ദിനിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചനയും നടത്തി.കെ.എം. പൊന്നു, ദീനദയാല്‍ , ടി.കെ സുരേന്ദ്രന്‍ , എം .പി ശരത്ത് ചന്ദ്, സുകുമാരന്‍
എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!
21:54