പള്‍സ് എമര്‍ജന്‍സി ടീം കേരള ഇ.ആര്‍.ടി ട്രെയിനിങ്ങിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ സ്‌കൂബ ഡൈവിംഗ് ക്ലാസ് സംഘടിപ്പിച്ചു.പ്രഗല്‍ഭ മുങ്ങല്‍ വിദഗ്ധന്‍ ഷബീര്‍ പുല്‍പറമ്പ് ക്ലാസുകള്‍ നയിച്ചു.ഇ.ആര്‍.ടി പരിശീലനത്തിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും വിവിധങ്ങളായ ക്ലാസുകളാണ് പള്‍സ് എമര്‍ജന്‍സി ടീം കേരള സംഘടിപ്പിക്കുന്നത്.അടുത്ത ആഴ്ച മുതല്‍ സ്‌കൂബ ഡൈവിംഗ് പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങാനാണ് സംഘടന ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.ആദ്യഘട്ട പരിശീലനം മുക്കത്ത് വച്ചും പിന്നീട് വയനാട്ടിലുമാണ് നടത്തുന്നത് ഷബീര്‍ പുല്‍പ്പറമ്പിന് പുറമേ സ്‌കൂബ ഡൈവിംഗ് ചെയ്യുന്ന മുനീഷ് മുക്കം, മുജീബ് മുക്കം എന്നിവര്‍ സന്നിഹിതരായിരുന്നു.ജനറല്‍ സെക്രട്ടറി സലിം കല്‍പ്പറ്റ,ട്രഷറര്‍ ആനന്ദന്‍ പാലപ്പറ്റ,ജോ:സെക്രട്ടറി ഷൗക്കത്ത് പഞ്ചിളി എന്നിവര്‍ നേതൃത്വം നല്‍കി
Sign in
Sign in
Recover your password.
A password will be e-mailed to you.