ലോഡ് ഇറക്കുന്നതിനിടെ റോഡ് ഇടിഞ്ഞ് ടിപ്പര്‍ മറിഞ്ഞു
കമ്പളക്കാട് കോട്ടത്തറ കരിങ്കുറ്റിയിലാണ് സംഭവം. കോട്ടത്തറ പഞ്ചായത്തിലെ 6ാം വാര്‍ഡ് മലന്തോട്ടം പ്രദേശത്ത് മണല്‍ ലോഡുമായി വന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോഡ് ഇറക്കാന്‍ തുടങ്ങുന്നതിനിടെപ്പെട്ടെന്ന് റോഡ് ഇടിഞ്ഞ് ലോറി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പെടുത്തി 1 വര്‍ഷം മുമ്പ് പണി പൂര്‍ത്തിയായ റോഡാണിത്. നിര്‍മാണത്തിലെ അപാകതയാണ് റോഡ് ഇടിയാന്‍ കാരണമെന്ന് പ്രദേശവാസികളും പറയുന്നുണ്ട്. ചെരിവുള്ള റോഡായതിനാല്‍ റോഡിന്റെ ഇരുവശവും ശക്തമായ ബെല്‍റ്റ് നിര്‍മിക്കേണ്ടതായിരുന്നു. എന്നാല്‍ റോഡിന്റെ പകുതിവരെ മാത്രമെ ബെല്‍റ്റ് ഇട്ടിരുന്നുള്ളു. ഇക്കാരണത്താലാണ് റോഡ് ഇടിഞ്ഞതെന്നും നാട്ടുകാര്‍ പറയുന്നു.എത്രയും വേഗം റോഡിന് ശക്തമായ സൈഡ് ഭിത്തിയും ബെല്‍റ്റും നിര്‍മിച്ച പ്രദേശവാസികള്‍ക്ക് ഉപയോഗപ്രതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.