ചെലവഴിക്കുന്ന കോടികള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ല: മന്ത്രി കെ രാധാകൃഷ്ണന്‍
വര്‍ഷങ്ങളായി ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കുകയും കോടികള്‍ ചെലവഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും പൂര്‍ണ്ണ രീതീയില്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്നും ഇത് ചര്‍ച്ച ചെയ്യപ്പെടെണ്ടതാണെന്നും മന്ത്രി കെ രാധാകൃഷ്ണന്‍.പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ജീവിത ശൈലി രോഗങ്ങളെ നേരത്തേ കണ്ടെത്തി പ്രതിരോധിക്കാനുള്ള രോഗനിര്‍ണ്ണയ ക്യാമ്പിന്റെയും, ആരോഗ്യ ബോധവത്ക്കരണ ക്ലാസിന്റെയും ഉദ്ഘാടനം മാനന്തവാടി മേരി മാതാ കോളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി വിഭാഗങ്ങള്‍ സ്വയം പര്യാപ്തത കൈവരിച്ചെങ്കില്‍ മാത്രമെ ഇവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികള്‍ ലക്ഷ്യത്തിലെത്തുകയുള്ളുവെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ഒ ആര്‍ കേളു എം എല്‍ എ അധ്യക്ഷത വഹിച്ചു, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയരക്ടര്‍ ഡി ആര്‍ മേഘ ശ്രീ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, ബ്‌ളോക്ക് പ്രസി ജസ്റ്റിന്‍ ബേബി, ഡെപ്പുട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ സ്മിത ടീച്ചര്‍, പി എസ് സുബോധ്, ദേവാനന്ദ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപ്രദേശങ്ങളിലേക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം എത്തിക്കുന്ന ശ്രീ ചിത്ര ടെലി ഹെല്‍ത്ത് യൂണിറ്റ് മന്ത്രി സന്ദര്‍ശിച്ചു