നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

0

ജില്ലയില്‍ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ക്വാറികളുടെ പ്രവര്‍ത്തനം, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യല്‍, മലയോര പ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചും മേപ്പാടി തൊള്ളായിരംകണ്ടിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനാലും, അതിശക്തമഴ മുന്നറിയിപ്പ് ലഭിക്കാത്തതിനാലുമാണ് നിരോധങ്ങള്‍ പിന്‍വലിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!