കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന് പുതിയ സാരഥി
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ 25-ാമത് പ്രസിഡന്റായി 6-ാം വാര്‍ഡ് മെമ്പറായ കോണ്‍ഗ്രസിലെ കെ.വി. രജിത അധികാരമേറ്റു.യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗ് മെമ്പര്‍ കമലാ രാമന്‍ രാജിവെച്ചതിനാലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.എതിര്‍സ്ഥാനാര്‍ഥിയായി എല്‍ഡിഎഫിലെ ടി.കെ . സരിതയാണ് മത്സരിച്ചത്. മൊത്തം 18 സീറ്റില്‍ 13 വോട്ട് ലഭിച്ചാണ് കോണ്‍ഗ്രസ് പ്രതിനിധിയായ കെ.വി. രജിത വിജയിച്ചത്.
പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസറായ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഹാജാ ഷെരീഫ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അനുമോദന ചടങ്ങും നടന്നു.