സംഘാടക സമിതി രൂപീകരണവും സൗരോര്‍ജ്ജ പദ്ധതിയുടെ ഉദ്ഘാടനവും
തലപ്പുഴ ഗവ.എന്‍ജിനീയറിങ് കോളേജ് ഒരു വര്‍ഷക്കാലത്തെ രജത ജൂബിലി ആഘോഷത്തിന്റെ സംഘടകസമിതി രൂപീകരണം എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിച്ചു. കെഎസ്ഇബിയുടെ സൗരോര്‍ജ്ജ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളേജില്‍ സ്ഥാപിച്ച 48 കിലോ വാട്‌സ് ഉത്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതിയും സമര്‍പ്പണവും ചടങ്ങില്‍ നടന്നു. കോളേജ് പിടിഎ വൈസ് പ്രസിഡണ്ടും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അബ്ദുറഹിമാന്‍ പി കെ അധ്യക്ഷനായിരുന്നു.ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി വിശിഷ്ടാതിഥിയായി. രജത ജൂബിലി ആഘോഷങ്ങളുടെ രൂപരേഖ കമ്പ്യൂട്ടര്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഷബീര്‍ കെ പി വിശദീകരിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇ. എ. ജാസ്മിന്‍ ,തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം പി എം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സല്‍മ, അസീസ് വാളാട് തവിഞ്ഞാല്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് പുഷ്പന്‍ ടി കെ, കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. അനിത വിഎസ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ഗിലേഷ് എംപി, വി. ആര്‍. വിനോദ്, പി. ശശി, മോയിന്‍ കാസിം, പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ സെക്രട്ടറി അര്‍ജുന്‍ സുന്ദരേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ശിവദാസ് സൗരോര്‍ജ്ജ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ രൂപരേഖ കമ്പ്യൂട്ടര്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഷബീര്‍ കെ പി വിശദീകരിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് രവീന്ദ്രന്‍ സി എ നന്ദി പറഞ്ഞു.