ജനവാസമേഖലയില്‍ ഭീതിവിതച്ച് കാട്ടാനകള്‍

കാവല്‍ ശക്തമാക്കുമെന്ന് ഡിഎഫ്ഒ

0

തിരുനെല്ലി പഞ്ചായത്തിലെ വെള്ളാഞ്ചേരി, പുളിമൂട് , പാട്രങ്ങ പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു.കാട്ടാനകള്‍ ജനവാസ മേഖലകളിലിറങ്ങുന്നത് തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവലുമായും റെയ്ഞ്ചര്‍ കെ.രാഗേഷുമായും ചര്‍ച്ച നടത്തി.തുടര്‍ന്ന് കാവല്‍ ശക്തമാക്കാമെന്നും തൂക്ക് ഫെന്‍സിംഗ് വലിയ താമസമില്ലാതെ സ്ഥാപിക്കാമെന്നും ഡിഎഫ്ഒ ഉറപ്പ് നല്‍കി.

കഴിഞ്ഞ ദിവസം പാട്രങ്ങയില്‍ ഇറങ്ങിയ കാട്ടാന പി.എല്‍.ബായുടെ തോട്ടത്തിലെ ഫെന്‍സിംഗ് റബര്‍ മരം മറിച്ചിട്ട് തകര്‍ത്ത് നാല്‍പ്പതു വര്‍ഷം പഴക്കമുള്ള നിരവധി കാപ്പിച്ചെടികളും ,റബര്‍ മരങ്ങളും നശിപ്പിച്ചു. കൂടാതെ വാഴക്കുഴിയില്‍ ബാലന്റെയും അനന്തന്റെയും തോട്ടത്തിലെതെങ്ങും,വാഴയും ബാബുമണ്ണുരാന്റെ കപ്പയും ആന നശിപ്പിച്ചു.കൃഷിനാശത്തിന് പുറമെ പകല്‍ സമയങ്ങളില്‍ ആന ജനവാസ കേന്ദ്രങ്ങളില്‍ തങ്ങുന്നതിനാല്‍ മനുഷ്യജീവന് കൂടി ഭീഷണിയായ സാഹചര്യമാണ് വെള്ളാഞ്ചേരി, പുളിമൂട് , പാട്രങ്ങ പ്രദേശങ്ങളില്‍ ഉളളത്. കാട്ടാനകള്‍ ജനവാസ മേഖലകളിലിറങ്ങുന്നത് തടയാന്‍ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഡി എഫ് ഒമാര്‍ട്ടിന്‍ ലോവലും റെയ്ഞ്ചര്‍ കെ.രാഗേഷിനോടും ചര്‍ച്ച നടത്തി. തുടര്‍ന്ന് കാവല്‍ ശക്തമാക്കാമെന്നും തൂക്ക് ഫെന്‍സിംഗ് വലിയ താമസമില്ലാതെ സ്ഥാപിക്കാമെന്നും ഡിഎഫ്ഒ ഉറപ്പ് നല്‍കി.
കൃഷി നശിപ്പിച്ച് നാമമാത്രമായ നഷ്ടപരിഹാരം നല്‍കി വഞ്ചിക്കുന്ന സര്‍ക്കാരിന്റെ നയം തിരുത്തണമെന്നും ഇല്ലാത്ത പക്ഷം പ്രദേശവാസികളെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പി എല്‍ബാവ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!