വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ഷീന്‍ ഇന്റര്‍നാഷണലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന പദ്ധതി നൗകരി ജ്വാലയുടെ പോസ്റ്റര്‍ പ്രകാശനം വയനാട് ജില്ലാ കളക്ടര്‍ ഡോ:രേണുരാജ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിക്ക് നല്‍കി പ്രകാശനം ചെയ്തു.കുടുംബശ്രീ മെമ്പര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാന്‍ സാധിക്കുന്ന നൂറുദിന ഒണ്‍ലൈന്‍ സമഗ്ര പരിശീലന പരിപാടി ജൂലൈ 31 നു ആരംഭിക്കും.